‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബദൽ നടപടികളുമായി സംസ്ഥാന സർക്കാർ. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെ ഹെൽപ്പ് ഡെസ്ക്കുകളിൽ ചുമതലപ്പെടുത്തും. എസ്ഐആറിൽ 2021 ലും 2024 ലും വോട്ട് ചെയ്തിരുന്നവർ ഒഴിവാക്കപ്പെടുന്നു. 19 ലക്ഷം പേർ വീണ്ടും കഠിന പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വരും. 2002ൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവർ ഇപ്പോൾ വോട്ടർ പട്ടികയിൽ…
