കേരളം വീണ്ടും അടച്ചുപൂട്ടലിലേക്ക്; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന വർധനവ് ആയിരം കടന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ സംസ്ഥാനത്ത് മാർച്ച് 23ന് ലോക്ക് ഡൗൺ…