Headlines

ലക്ഷം തൊട്ട പൊന്നിന്റെ വില വീണ്ടും കൂടി; സ്വർണവില ഇനിയും കൂടുമോ,സ്വർണം നല്ല നിക്ഷേപമോ?

കഴിഞ്ഞ കുറേ നാളുകളായി നമ്മൾ ഓ മൈ ഗോഡ് എന്നതിന് പകരം ഓ മൈ ഗോൾഡ് എന്ന് പറയുന്നതാണ് പതിവ്. നാട്ടുകാരെ അത്രയധികം ഞെട്ടിച്ചുകൊണ്ടാണ് പൊന്നിന്റെ കയറ്റം. 1925ൽ പവന് വെറും 13.75 രൂപ മാത്രമുണ്ടായിരുന്ന സ്വർണം നൂറ് രൂപ കടന്നത് 1970കളിലാണ്. കഴിഞ്ഞ വർഷം പവന് അര ലക്ഷം കടന്ന സ്വർണം വെറും ഒരു വർഷത്തിനുള്ളിലാണ് ഇരട്ടിയായി ഒരു ലക്ഷം കടക്കുന്നത്. ഇതിനിടെ പല കയറ്റിറക്കങ്ങളും സ്വർണം കണ്ടു. 2024ൽ 27 ശതമാനമായിരുന്നു സ്വർണത്തിന്റെ വിലപ്പെരുക്കമെങ്കിൽ…

Read More

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവിൽ പറയുന്നു. ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഉത്തരവിലുണ്ട്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം…

Read More

എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷത്തിനായി പ്രത്യേക സംഘം കർണാടകയിലെ ബെല്ലാരിയിലെത്തി. കേസിൽ പ്രതിയായ സ്വർണ വ്യാപാരി ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും. ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എഐടി കണ്ടെത്തിയിരുന്നു. 800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു….

Read More

പച്ചമരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം; തലയോട്ടി തല്ലി തകർത്തു

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദനം. പാലൂർ സ്വദേശിയായ മണികണ്ഠനാണ് (26) ക്രൂര മർദമേറ്റത്. തലയോട്ടി തകർന്ന മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷിച്ചുവെന്നാരോപിച്ചായിരുന്നു രാമരാജ് എന്നയാൾ ഈ മാസം ഏഴാം തീയതി മണികണ്ഠനെ മർദിച്ചത്. സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു ബലം പ്രയോഗിച്ച് ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി മർദിച്ചു….

Read More

സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു

കൊച്ചി മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു.സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. ലഹരികേസിൽ പിടിയിലായ തൻസീറാണ് ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സെല്ലിന് പുറത്ത് ഇറങ്ങിയ തൻസീറിനോട് അകത്ത് കയറാൻ റിജുമോൻ എന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ തൻസീർ ഇരുമ്പ് മൂടി കൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിച്ചു. ചോദ്യം ചെയ്യാൻ എത്തിയ സഹ ഉദ്യോഗസ്ഥൻ ബിനു നാരായണന്റെ കൈ തിരിച്ച് ഒടിച്ചു. കൂടുതൽ പൊലീസുകാർ എത്തിയാണ്…

Read More

ആർ രശ്മിയെ മാറ്റി; കേരള സർവകലാശാലയിൽ രജിസ്ട്രാർ ഇൻ ചാർജായി സാം സോളമനെ നിയമിച്ചു

കേരള സർവകലാശാലയിൽ രജിസ്ട്രാർ ഇൻ ചാർജിനെ വീണ്ടും മാറ്റി. ആർ രശ്മിയെ മാറ്റി രജിസ്ട്രാർ തസ്തികയിൽ പ്രൊഫ. സാംസോളമനെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയായിരുന്നു മുഖ്യമന്ത്രി – ഗവർണർ ധാരണയ്ക്ക് പിന്നാലെ സസ്പെൻഷനിൽ ആയിരുന്ന രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിനെ സ്ഥലംമാറ്റി കൊളേജിലേക്ക് വീണ്ടും നിയമിച്ചിരുന്നു.. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ ഇൻ ചാർജിനെയും മാറ്റിയത്. നിലവിലെ…

Read More

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ…

Read More

32 കോടി രൂപയുടെ കുടിശിക; കളമശേരി HMT യുടെ ഫ്യൂസ് ഊരി KSEB

എറണാകുളം കളമശേരിയിൽ പൊതുമേഖലാ സ്ഥാപനമായ HMT യുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് നടപടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിട്ട് അതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ പ്രവർത്തനം നിലച്ചു. 2007 വരെയുള്ള കുടിശിക ഇനത്തിൽ 14 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നടന്ന വൺ ടൈം സെറ്റിൽമെന്റ് ചർച്ചയിൽ കുടിശ്ശിക 11 കോടി രൂപയായി പുനർനിർണയിച്ചു….

Read More

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; പണവും ഫോണും നഷ്ടപ്പെട്ടു

സിപിഐഎം നേതാവ് പികെ ശ്രീമതി ടീച്ചറുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിന് ബിഹാറിലേക്ക് പോകും വഴിയാണ് മോഷണം. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് സമ്മേളനത്തിന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ പോകുമ്പോഴാണ് മോഷണം നടന്നത്. ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനിൽ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും…

Read More

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

നെയ്മറിന്റെ ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പില്‍ സാന്റോസ് എഫ്‌സി അറിയിച്ചിരിക്കുന്നത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബ്രസീല്‍ ദേശീയ ടീം ഡോക്ടറാണ് റോഡ്രിഗോ ലാസ്മര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം…

Read More