
ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസൽ 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ അപേക്ഷ ലഭിച്ചാൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സർക്കാർ അനുമതി ലഭിച്ചാൽ…