ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽവേ: ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു
യാത്രയിൽ പുതിയ ചരിത്രം കുറിക്കാൻ ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനിൽ.2500 ഓളം യാത്രക്കാർക്ക് യാത്രചെയ്യാനാകുന്ന ട്രെയിൻ കാർബൺഡൈ ഒക്സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയിൽവേ ജംഗ്ഷനിൽ 2,000…
