മോഡിഫൈഡ് ഇലക്ട്രോകൺവൾസീവ് തെറാപ്പി(m-ECT) ജില്ലയിൽ ആദ്യമായി ഡിഎം വിംസിൽ നടത്തി
മാനസികാരോഗ്യ ചികിത്സാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കാവുന്ന മോഡിഫൈഡ് ഇലക്ട്രോകൺവൾസീവ് തെറാപ്പി(m-ECT)* ജില്ലയിൽ ആദ്യമായി ഡിഎം വിംസ് മാനസികാരോഗ്യ വിഭാഗം നടത്തി. രോഗിക്ക് അനസ്തേഷ്യ നൽകിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു സെക്കന്റിൽ താഴെ സമയത്തേക്ക് തലച്ചോറിലേക്ക് വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ചികിത്സാ രീതിയാണ് ഇ.സി.റ്റി എന്നറിയപ്പെടുന്നത്. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗം വളരെ പെട്ടെന്ന് തന്നെ കുറയുകയും അത് മൂലം മരുന്നുകളുടെ അളവ് കുറക്കുവാനും ഇ സി റ്റി…