
മധ്യവേനലവധി മഴക്കാല അവധിയാക്കുന്നത് പ്രായോഗികമാണോ? വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തിന് സമ്മിശ്ര പ്രതികരണങ്ങൾ
സംസ്ഥാനത്തെ സ്കൂളുകളിലെ മധ്യവേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്ക് പകരം മൺസൂൺ കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു…