KSU നേതാവ് മദ്യപിച്ച് വാഹനമോടിച്ചു; കോട്ടയത്ത് എട്ടോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു;
കോട്ടയത്ത് KSU നേതാവ് മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ . ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം സിഎംഎസ് കോളജിലെ കെഎസ്‌യു പ്രവർത്തകനായ ജൂബിനാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. 5 കിലോമീറ്ററിനുള്ളിൽ 8 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം സി.എം.എസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ ഓടിച്ചത്. ജൂബിൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ…