പ്രഭാത വാർത്തകൾ
🔳ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നില്ക്കുന്ന വികസിത രാജ്യങ്ങളുടെ കൊളോണിയല് ചിന്താഗതി ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. തങ്ങള് ഏറ്റവും കൂടുതല് കാര്ബണ് പുറന്തള്ളുമ്പോഴും കാര്ബണ് ബഹിര്ഗമനം കുറയ്ക്കാനായി ഇന്ത്യയെ നിര്ബന്ധിക്കുന്ന വികസിത രാജ്യങ്ങളെ പ്രധാനമന്ത്രി വിമര്ശിച്ചു. കൊളോണിയല് ചിന്താഗതി ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങള്, അവരെങ്ങനെയാണോ ഈ നേട്ടം സ്വന്തമാക്കിയത് ആ പാത വികസ്വര രാജ്യങ്ങള്ക്ക് നിഷേധിക്കുകയാണ്. കാര്ബണ് ബഹിര്ഗമനത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്, 1850 മുതല് ഇന്നുവരെ വികസിത…