പ്രഭാത വാർത്തകൾ
🔳മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉയര്‍ന്ന വാക്സിനേഷന്‍ തോത് വ്യാപനം ചെറുക്കുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. കൊവിഡ് മുന്നണിപോരാളികള്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ഇനിയും വൈകരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. 🔳കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവര്‍ക്ക് ഒമിക്രോണ്‍ വകഭേദത്തില്‍നിന്നും ശക്തമായ പ്രതിരോധം…