സിനിമ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് നടൻ വിനയൻ. സംവിധായകൻ വിനയൻ ക്ഷണം നിരസിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് ഒന്നും കോൺക്ലേവിൽ നടക്കില്ല. പ്രഹസനം പോലെ നടക്കാൻ പോകുന്ന കോൺക്ലേവിൽ പോയി ഇരിക്കാൻ താല്പര്യമില്ല.
സിനിമ മേഖലയിൽ നിലവിലുള്ള പ്രശ്നപരിഹാരത്തിന് കോൺക്ലേവ് സഹായകരം ആകുമെന്ന് കരുതുന്നില്ല എന്നും വിനയൻ വ്യക്തമാക്കി. തന്നെ ക്ഷണിച്ചവരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും വിനയൻ വ്യക്തമാക്കി.
സംസ്ഥാന സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ഫിലിം കോൺക്ലേവിന് തുടക്കമായി..ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി മോഹൻലാലും സുഹാസിനി മണിരത്‌നവുമെത്തും.
രാജ്യാന്തര സിനിമാ പ്രൊഫെഷണലുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ റസൂൽ പൂക്കുട്ടി, വെട്രിമാരൻ, പത്മപ്രിയ, നിഖില വിമൽ തുടങ്ങിയവരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഭാഗമാകും. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപത് വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിക്കണമെന്നത്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് സർക്കാർ ലക്ഷ്യം.