‘ജനനായകൻ’ റിലീസ് പ്രതിസന്ധി തുടരുന്നു; നിർമാതാക്കളുടെ ഹർജി വിധി പറയാൻ മാറ്റി
വിജയ് ചിത്രം ജനനായകന്റെ റിലീസിങ് പ്രതിസന്ധി തുടരുന്നു. കേസിൽ വാദം കേട്ട മദ്രാസ് ഹൈക്കോടതി, വിധി പറയാനായി മാറ്റി. നാളെയോ മറ്റന്നാളോ വിധി പറയും. ഒൻപതിനാണ് ചിത്രം തീയറ്ററുകളിൽ എത്തേണ്ടത്. ഒൻപതിന് റിലീസ് ചെയ്തില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾ അറിയിച്ചു. സെൻസർ ബോർഡ് അംഗമാണ് ചിത്രത്തിനെതിരെ പരാതി നൽകിയത്.സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം…
