‘ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവകാശമില്ല’; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വിസി
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വൈസ് ചാന്‍സിലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍. ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സിന്‍ഡിക്കേറ്റിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഉത്തരവ്. വൈസ് ചാന്‍സിലര്‍ക്കുവേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ ആണ് നോട്ടീസ് നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ പാടില്ല. അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ മാത്രമേ അധികാരം പ്രയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളില്‍ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന…