“ജൂറി ചെയർമാനും ഇന്ത്യയിൽ ജീവിച്ചുപോകണ്ടേ”; ആടുജീവിതത്തിനെതിരായ പരാമർശത്തിൽ ബെന്യാമിൻ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം ചിത്രം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. പ്രേക്ഷകർ അംഗീകരിച്ച ഒരു ചിത്രമാണ് ‘ആടുജീവിതം’ എന്ന് ട്വന്റിഫോറിനോട് ബെന്യാമിൻ പറഞ്ഞു. “നൂറു പേർ ഒരു സിനിമ കാണുമ്പോൾ നൂറു അഭിപ്രായങ്ങളുണ്ടാകും….