പ്രഭാത വാർത്തകൾ
🔳കേരളത്തില്‍ വൈദ്യുതി ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കും. ഫിക്സഡ് ചാര്‍ജും കൂട്ടും. വീടുകള്‍ക്ക് 19.8 ശതമാനമാണ് ഫികസ്ഡ് ചാര്‍ജ് വര്‍ധിപ്പിക്കുക. ചെറുകിട വ്യവസായങ്ങള്‍ക്ക് 21 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്കു 13 ശതമാനവും വര്‍ധിപ്പിക്കും. ഏപ്രില്‍ മാസത്തോടെ നിരക്കു വര്‍ധന പ്രാബല്യത്തിലാകും. 🔳കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ…