ദേവെഗൗഡയ്ക്കു രാജ്യസഭ സീറ്റ് നൽകാതെ ബിജെപി; ഇനി മുൻ പ്രധാനമന്ത്രിമാരില്ലാത്ത പാർലമെന്റ്
ബെംഗളൂരു ∙ ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയ്ക്കു (93) വീണ്ടും രാജ്യസഭയിലെത്താൻ അവസരം നൽകാതെ ബിജെപി. ഇക്കുറി ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം.നാഗരാജയെ കളത്തിലിറക്കിയാണ്, ദേവെഗൗഡയുടെ 6 പതിറ്റാണ്ടു നീണ്ട പാർലമെന്ററി ജീവിതത്തിനു സഖ്യകക്ഷി തടയിടുന്നത്. മുൻ പ്രധാനമന്ത്രിമാരാരും ഇതോടെ പാർലമെന്റിൽ അംഗമല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്.ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർണാടക പിഎസ്‌സി അംഗവുമാണു വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ നാഗരാജ. അദ്ദേഹത്തെ പരിഗണിച്ചതിനു പിന്നിൽ ആർഎസ്എസ്…
