Headlines

രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് 10 മണിയോടെ അദ്ദേഹം റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും. കന്യാസ്ത്രീകള്‍ പുറത്തിറങ്ങുന്ന ദിവസം സ്വീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറുമെത്തും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസം തന്നെ രാജീവ് ഛത്തീസ്ഗഡിലെത്തുന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കത്തോലിക്ക സഭയെ…

Read More

‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ് മുഖ്യമന്ത്രിയുടെ സ്തുതി പാടകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍…

Read More

ഉപകരണം കാണാതായതല്ല; മാറ്റിവച്ചത്; ഏത് അന്വേഷണത്തോടും സഹകരിക്കും’ ; ഡോ. ഹാരിസ് ഹസന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്‍. മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ഡോ. ഹാരിസ് ഹസന്‍. ആറ് പേര്‍ക്കും ഈ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചത് – അദ്ദേഹം വിശദമാക്കി. വിഷയത്തില്‍ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു….

Read More

റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസ്: വിശദമായ തെളിവുശേഖരണത്തിന് പൊലീസ്

റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ വിശദമായ തെളിവുശേഖരണത്തിന് പൊലീസ്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. അതിനിടെ കഴിഞ്ഞ ദിവസം വേടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കും. ജാമ്യത്തെ എതിര്‍ക്കുമെന്നാണ് വിവരം. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം. വേടന്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ട്വന്റി ഫോറിനോട്…

Read More

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായ സംഭവം: ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലില്‍ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസന്‍ ഇന്നലെ തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കിയെന്ന കണ്ടെത്തലില്‍ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികള്‍ കുറയുകയാണുണ്ടായത്. അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍…

Read More

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി…

Read More

കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ പൊതുദര്‍ശനം

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പൊലീസ്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ്…

Read More

താല്‍ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. ചട്ടവിരുദ്ധമായി ഗവര്‍ണര്‍ പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സര്‍വകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. അതേസമയം, സര്‍ക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവര്‍ണറുടെയും തീരുമാനം. താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിന്നെയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍…

Read More

കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ, പശുവും ചത്ത നിലയിൽ

കോങ്ങാട്: കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോങ്ങോട് വനത്തിൽ പശുവിനെ തീറ്റാൻ പോയപ്പോയതായിരുന്നു ബേബി. പശുവിനേയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. ബേബി രാത്രിയായിട്ടും തിരിച്ചു തിരിച്ചു വരാതായതോടെ വനംവകുപ്പും,പോലീസും,ഫയർഫോഴ്സും,നാട്ടുകാരും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നടത്തിയ തിരച്ചലിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തിൽ പരിക്കുകൾ ഒന്നും…

Read More