Headlines

എടത്വ കോഴിമുക്ക് ഗവ. LP സ്കൂള്‍ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി

ആലപ്പുഴ എടത്വ കോഴിമുക്ക് സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. പുതിയ കെട്ടിടത്തിൽ നാളെ മുതൽ ക്ലാസുകൾ പ്രവർത്തിക്കുമെന്ന് എടത്വ പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. നിബന്ധനകളോടുകൂടിയ ഫിറ്റ്നസ് മേടിച്ചുകൊണ്ടായിരിക്കും പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുക. പഴയ കെട്ടിടം പുതുക്കി പണിയാനുള്ള നടപടി ഉടൻ ആരംഭിക്കും.

കെട്ടിടത്തിനു ബലക്ഷയമില്ല. സീലിംഗ് പൊളിയാറായി എന്നതാണ് പരാതി. അതാവും പരിഹരിക്കുക. പൊതുമരാമത്ത് വകുപ്പാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. 60 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം പണിതത്. കൈവരി ഇല്ലാതെയാണ് കെട്ടിടം പണിതിരിക്കുന്നതെന്നും കണ്ടെത്തി. പുതിയ കെട്ടിടത്തിൽ ആകെ 2 ക്ലാസുകളാണ് ഉള്ളത് അവിടെക്കാവും വിദ്യാർഥികളെ മാറ്റുക. എന്നാൽ രക്ഷിതാക്കൾ ഇതിന് സമ്മതിച്ചില്ല. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.