
മാലേഗാവ് സ്‌ഫോടനക്കേസ്; പ്രഗ്യ സിങ് ഠാക്കൂർ ഉൾപ്പെടെ 7 പ്രതികളെയും വെറുതെവിട്ടു
2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ബിജെപി മുൻ എംപി പ്രഗ്യ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് പ്രത്യേക എൻഐഎ കോടതി (മുംബൈ) വെറുതെ വിട്ടത്. ഗൂഢാലോചന തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. 2008 സെപ്തംബർ 29നാണ് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ…