കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി കൃത്യമായ ഇടപെടലാണ് നടത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സംഭവം ശ്രദ്ധയിൽപ്പെട്ടത് മുതൽ ബിജെപി സംസ്ഥാന പ്രസിഡൻറ് പ്രശ്നം പരിഹരിക്കാൻ എല്ലാതലത്തിലും ഇടപെടുന്നുണ്ട്. കന്യാസ്ത്രീകളെ എങ്ങനെ ജയിലിൽ കിടത്താം എന്നാണ് ബാക്കിയുള്ളവർ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരിവർത്തനം ഉണ്ടായിട്ടില്ല എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് അദ്ദേഹത്തിന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്. കന്യാസ്ത്രീകൾക്ക് എതിരെ കേസെടുത്തത് TTI എന്നും അദ്ദേഹം പറഞ്ഞു. സന്തോഷകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കുന്നു. ആരാണ് ജാമ്യ അപേക്ഷ കൊടുത്തത് എന്ന് പറയണം.
കോൺഗ്രസുകാർ സമരം ചെയ്യുമ്പോൾ ഛത്തീസ്ഗഡിൽ നിന്നുള്ള എംപിമാരില്ല. യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തും. മുഖ്യധാരാ ക്രൈസ്തവസഭകൾ മതപരിവർത്തനം നടത്തുന്നില്ല. മതപരിവർത്തനം വേണമോ വേണ്ടയോ എന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ തീരുമാനിക്കട്ടെയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.