കോട്ടയത്തിനു ചുറ്റുമായി 4 സമാന്തര റോഡുകളുണ്ട്, ഇവ കണക്ട് ചെയ്ത് കോട്ടയത്തെ കുരുക്കഴിക്കും: തിരുവഞ്ചൂർ
കോട്ടയം ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ ബന്ധിപ്പിക്കുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ സ്പീക്കർ’ ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 4 സമാന്തര റോഡുകൾ കോട്ടയത്തിനു ചുറ്റുമായുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാത്തതു വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭാഗങ്ങൾ കൂടി കണക്ട് ചെയ്താൽ റിങ് റോഡിന്റെ ഫലം ചെയ്യും. നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു…
