
‘മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല; അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി എത്തിയത്’; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്തിയുടെ മറുപടി. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി ഗവർണർക്കുള്ള മറുപടി കത്തിൽ പറഞ്ഞു. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി കത്തിൽ…