
ആരാകും കേരളത്തിന്റെ പുതിയ പൊലീസ് മേധാവി, യുപിഎസ്സിയുടെ 3 അംഗ പട്ടിക തള്ളുമോ പിണറായി സർക്കാർ; അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നാളെ തീരുമാനം എടുക്കും. പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി ജി പിമാരുടെ ചുരുക്കപ്പട്ടിയാണ് യു പി എസ് സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ യു പി എസ് സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ ഇന്നലെ നിയമോപദേശം തേടിയിരുന്നു. എ ജിയോടും സുപ്രീം കോടതിയിലെ…