
ചേർത്തല തിരോധാന കേസുകൾ; ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്
ആലപ്പുഴ ചേർത്തല തിരോധാന കേസുകളിൽ ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്. അഞ്ചുവർഷം മുമ്പുള്ള സിന്ധു തിരോധാന കേസിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും. ചേർത്തലയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ സിന്ധു തിരോധാനമാണ് വീണ്ടും അന്വേഷിക്കുന്നത്. സിന്ധുവിന് സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം. 2020 ഒക്ടോബർ 19നാണ് ചേർത്തലയിൽ…