സാങ്കേതിക സർവകലാശാലയിൽ വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല; ഉത്തരവ് പുറത്ത്
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് ചുമതല നൽകിയത്. ഉത്തരവ് പുറത്തിറക്കി. വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം.നിലവിൽ ജോയിൻറ് രജിസ്ട്രാർ കൂടിയാണ് ഗോപിൻ. സിൻഡിക്കേറ്റ് -വിസി പോര് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നത് എന്നാൽ ഇവർ മെയ് മാസത്തിൽ റിട്ടയേർഡ് ആയതിന്ശേഷം മറ്റാരെയും ഈ ചുമതല ഏൽപ്പിച്ചിരുന്നില്ല….