ആശങ്ക അകലാതെ ഇന്നും; ദിനംപ്രതിയുള്ള ഏറ്റവും വലിയ വർദ്ധന, സംസ്ഥാനത്ത് 1420 പേര്‍ക്കു കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 1715 പേർ രോഗമുക്തി നേടി.ഇതും ഏറ്റവുമുയർന്ന കണക്കാണ്. ഇന്ന് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് കാസർകോട് ഉപ്പള സ്വദേശി വിനോദ്കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(61), കൊല്ലം കിളിക്കൊല്ലൂർ സ്വദേശി ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളി പുരുഷോത്തമൻ(84) എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഉറവിടം അറിയാത്ത 92…