‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ
നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം – കോം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്സ് ഓഫീസിൽ പുതിയ സുവർണ്ണ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 300 കോടി നേട്ടത്തിലേക്ക് കുതിച്ച്, മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച് മുന്നേറുകയാണ്. ചിത്രത്തിന് നൽകിയ വൻ വരവേൽപ്പിന് പിന്നാലെ റീവാച്ചിന് പ്രേരിപ്പിച്ചുകൊണ്ട് ‘Encore’ രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ‘ജസ്റ്റിൻ ചേട്ടായി’ എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത നിവിൻ…
