വിധി താത്കാലിക ആശ്വാസം; FIR റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയാറാകണം, മന്ത്രി പി രാജീവ്
മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നത്, ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്ന് മന്ത്രി പി രാജീവ്. വിധി താത്ക്കാലിക ആശ്വാസമാണ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്ന് വരണം ഒരുതരത്തിലും ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. നാളെ ഒരിക്കൽ ആർക്കെതിരെ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാം. കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കും അവർക്കൊപ്പം വന്ന മൂന്ന്…