പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിൽ: പിണറായി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം: ഷോൺ ജോർജ്
കോട്ടയം: പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദം ആകും. പിണറായി സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് പറ്റില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാം എന്നും ഷോൺ ജോർജ്. ഇഡി കേസുകളിൽ പ്രതിയായ സഖാക്കളുടെ കൺസോർഷ്യം ഉണ്ടാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സമാന കേസുകളിൽ പ്രതിയായ കമ്മ്യൂണിസ്റ്റുകളെ കൂട്ടി വാട്സ്ആപ്പ്…
