പ്രഭാത വാർത്തകൾ
◼️അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ◼️കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സൂഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് സംഭവം. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്ന…
