ഇന്ന് കർക്കടകം ഒന്ന്.മലയാള വർഷത്തിൻ്റെ അവസാന മാസമാണ് കർക്കിടകം . ഈ മാസത്ത് വിശ്വാസത്തിൻ്റെ പരിവേഷം നൽകി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് വിശ്വാസികൾ വീടുകളിൽ വായിക്കും.
സാധാരണ ഗതിയിൽ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം നടക്കേണ്ടതാണ് എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഉണ്ടായിരിക്കുകയില്ല