പ്രഭാത വാർത്തകൾ
◼️അഞ്ചു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്മാരോട് രാജിവയ്ക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരാഖണഡ് പിസിസി അധ്യക്ഷന്‍ രാജിവച്ചു. എഐസിസിയുടെ തീരുമാനം രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് വെളിപ്പെടുത്തിയത്. ◼️ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ…
