Headlines

യുക്രൈനിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രം; കുടുങ്ങിയവരുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് കോടതി

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്നും ഉന്നതതല യോഗം വിളിച്ചതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു അതേസമയം യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ കോടതി ആശങ്ക അറിയിച്ചു. കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയാൻ ഹെൽപ് നമ്പറുകൾ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചു കിഴക്കൻ യുക്രൈൻ നഗരങ്ങളിലാണ് നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്….

Read More

പ്രഭാത വാർത്തകൾ

  ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ – യുക്രൈന്‍…

Read More

യുക്രൈൻ യുദ്ധം: അഭയാർഥികളുടെ എണ്ണം പത്ത് ലക്ഷം കടന്നുവെന്ന് യു എൻ

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ നിന്ന് പത്ത് ലക്ഷത്തിൽ അധികം പേർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്രസഭ. യുഎൻ അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ വെബ്സൈറ്റിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ അധിനിവേശം 8 ദിവസം പിന്നിടുമ്പോൾ അഭയാർത്ഥി പ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയൽ രാജ്യമായ പടിഞ്ഞാറൻ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. റൊമാനിയയിലേക്കും പതിനായിരങ്ങൾ കടക്കുന്നുണ്ട്. ഏകദേശം നാൽപത് ലക്ഷത്തോളം പേർ വരെ അഭയാർഥികളായി മാറിയേക്കാമെന്ന് യു എൻ പറയുന്നു. അതിലേറെ പേർ സ്വന്തം രാജ്യത്ത് മാറി താമസിക്കേണ്ടി…

Read More

കാസർകോട് ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; നാല് പേർക്കായി അന്വേഷണം

കാസർകോട് ഉദുമയിൽ ഒരു സ്‌കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കായി പോലീസ് തെരച്ചിൽ തുടങ്ങി.

Read More

പ്രഭാത വാർത്തകൾ

  ◼️കിഴക്കന്‍ യുക്രെയിനിലെ ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കി. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കിയതുപോലെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുട്ടിനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഈ ആരോപണം. ◼️ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഇന്ത്യ മുന്നോട്ടുവച്ച…

Read More

വയനാട് സ്വകാര്യ ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് മണിച്ചിറയിൽ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി നിഖിൽ പ്രകാശ്, പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സ്വകാര്യ ലോഡ്ജിൽ ഇവർ മുറിയെടുത്തത് ബുധനാഴ്ചയായിട്ടും രണ്ട് പേരെയും മുറിക്ക് പുറത്തേക്ക് കണ്ടില്ല. ഇതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് രണ്ട് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Read More

പ്രഭാത വാർത്തകൾ

  ◼️യുക്രെയിനിലെ കര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും കര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ ആണ് കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ◼️റഷ്യയും യുക്രെയിനും തമ്മിലുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്നു നടക്കും. ഇതേസമയം, കീവില്‍ താമസിക്കുന്ന നഗരവാസികളോട് ഉടന്‍ സ്ഥലംവിടണമെന്നു റഷ്യ. യുദ്ധം കനത്തതോടെ ഇന്ത്യക്കാര്‍ ഇന്നലെത്തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍…

Read More

യുക്രൈനിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് കർണാടക സ്വദേശി

യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖാർകീവിൽ നടന്ന ആക്രമണത്തിലാണ് കർണാടക സ്വദേശിയും ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റി നാലാം വർഷ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഖാർകീവിലുള്ള മലയാളി വിദ്യാർഥികളും നവീന്റെ മരണം സ്ഥിരീകരിക്കുന്നുണ്ട് ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത്. ഇവരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ ഒരു ഇസ്രായേലി പൗരനും കൊല്ലപ്പെട്ടിട്ടുണ്ട് ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് ജീവൻ…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ്

  അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. 26നാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Read More

യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ; ബ്രോവറിയിൽ വ്യോമാക്രമണം ആരംഭിച്ചു, മേയർക്കും പരുക്ക്

  ബെലാറസിൽ നടക്കുന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാന നഗരമായ കീവിനെ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. കീവിനടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം നടന്നു. ബ്രോവറി മേയർക്കും പരുക്കേറ്റു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. ഖാർകീവിലും ഷെല്ലാക്രമണം രൂക്ഷമാണ്. ഇതിനിടെ ആദ്യഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചു. രണ്ടാം ഘട്ട ചർച്ച വൈകാതെയുണ്ടാകും. അതേസമയം സ്‌നേക്ക് ഐലൻഡ് എന്ന യുദ്ധക്കപ്പലിലെ 13…

Read More