Headlines

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

Read More

സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ലൈനിൽ വേഗത കൂട്ടൽ അപ്രായോഗികമാണ്. നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സഭയിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ റെയിൽപാത വളവുകൾ നിവർത്താൻ രണ്ട് ദശാബ്ദമെങ്കിലും എടുക്കും. റോഡുകളുടെ വീതി കൂട്ടുകയെന്നത് വാഹനങ്ങളുടെ ആധിക്യത്തിനേ വഴിവെക്കൂ. സിൽവർ ലൈനിനേക്കാൾ മികച്ചൊരു ബദൽ ഒരു പഠനത്തിലും കണ്ടെത്താനായിട്ടില്ല….

Read More

പ്രഭാത വാർത്തകൾ

  🔳യുദ്ധകാഹളവുമായി റഷ്യ. അഞ്ചു യുക്രെയിന്‍കാരെ റഷ്യ വധിച്ചു. ഷെല്ലാക്രമണത്തിലൂടെ റഷ്യന്‍ പട്ടാളം യുക്രെയിന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെയാണ് ആക്രമിച്ചതെന്നു റഷ്യന്‍ പട്ടാളം. യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. 🔳സംസ്ഥാന സര്‍ക്കാരിനെതിരെ മാര്‍ച്ച് നാലിനു യുഡിഎഫ് പ്രക്ഷോഭം. എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തും. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രക്ഷോഭം. സില്‍വര്‍…

Read More

കൊല്ലും കൊലയും സാധാരണമായി; സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് വി ഡി സതീശൻ

തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളിയാക്കിയതാണ്. ഈ ചോരക്കളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിി കൊലവിളി മുഴക്കി ഗുണ്ടാസംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും…

Read More

കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ…

Read More

പ്രഭാത വാർത്തകൾ

  🔳 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുമായി ഒരു പ്രശ്നവുമില്ല. നിയമസഭാ സമ്മേളനത്തിനു തലേന്ന് മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതു സ്വാഭാവിക നടപടിയാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു. 🔳സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ എന്റേതാണ്. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. എന്നാല്‍ ഒരു കാര്യം…

Read More

സംസ്ഥാനത്ത് ഇന്ന് 5427 പേർക്ക് കൊവിഡ്, 9 മരണം; 14,334 പേർക്ക് രോഗമുക്തി

കേരളത്തിൽ 5427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂർ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂർ 226, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,67,141 പേർ…

Read More

പ്രഭാത വാർത്തകൾ

  🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ഉടനേ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്‍ സംബന്ധിച്ച ഫയലുകള്‍ വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിഷയത്തില്‍ നടപടിയെടുക്കും. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 🔳വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട്…

Read More

കണ്ടത്തുവയൽ ഇരട്ട കൊലപാതകം: പ്രതി വിശ്വനാഥൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച വിധിക്കും

വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനെന്ന് കോടതി. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിശ്വനാഥനുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2018 ജൂലൈ ആറിനാണ് ഇരട്ടക്കൊലപാതകം നടന്നത്. പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ കലങ്ങോട്ടുമ്മൽ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് വീട്ടിൽ കയറിയ വിശ്വനാഥൻ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന ഉമ്മറിനെയും…

Read More

പ്രഭാത വാർത്തകൾ

  🔳കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരവുമായി കോണ്‍ഗ്രസ്. കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് പറയാനാകുമോ? കുറ്റിയടിക്കുന്നത് സര്‍വ്വേയ്ക്കല്ല, ഭൂമി ഏറ്റെടുക്കാനാണ്. സര്‍വ്വേ തടയില്ല. പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല. സുധാകരന്‍ പറഞ്ഞു. 🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം പുറത്തിറക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത…

Read More