Headlines

വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടകയിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ

ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് കർണാടകത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ. പത്ത് ദിവസത്തെ ഇടവേളയിൽ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ മാസം ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട് നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവായെങ്കിലും ഒമിക്രോൺ അല്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തും. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട്…

Read More

അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം: നരേന്ദ്രമോദി

  അധികാരത്തിൽ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 83ാമത് മൻ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെയും പ്രവർത്തനത്തിലൂടെയും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മാറിയെന്ന് അറിയുന്നത് കൂടുതൽ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലുണ്ടായ പുരോഗതികളും വളർച്ചയും അറിയുന്നതിലൂടെ മനസിന് സംതൃപ്തിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 8774 പേർക്ക് കൂടി കൊവിഡ്; 621 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,45,72,523 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്  4,68,554 പേരാണ്. നിലവിൽ 1,05,691 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വർധനവ് 51 ദിവസങ്ങളിൽ 20,000 ത്തിൽ താഴെയാണ്.

Read More

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക; വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറന്റൈൻ

  കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി കർണാടക. കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ് വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തി മാത്രമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. ബംഗളൂരു നഴ്‌സിംഗ് കോളജുകളിലടക്കം കൂടുതൽ മലയാളി വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി അതേസമയം ബംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിരുന്നു. പരിശോധനയിൽ…

Read More

ശൈത്യകാല സമ്മേളനം നാളെ മുതൽ; സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ഇന്ന്

  ശൈത്യകാല സമ്മേളനം നാളെ മുതൽ; സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ഇന്ന് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. അടുത്ത മാസം 23 വരെയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം. വിലക്കയറ്റം, ഇന്ധനവില വർധന അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കെ സഭാ നടപടികൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സ്പീക്കർ കക്ഷികളുടെ പിന്തുണ തേടും. 29നാണ് സമ്മേളനം ആരംഭിക്കുന്നത്. ആദ്യ ദിവസം തന്നെ വിവാദമായ കാർഷിക നിയമങ്ങൾ…

Read More

ഒമിക്രോൺ പ്രതിസന്ധി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിയന്ത്രണങ്ങൾ വീണ്ടുമെത്തും

  കൊവിഡിന്റെ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിലൂടെയാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിക്കും അതേസമയം പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല. വാക്‌സിനേഷൻ നടപടിയെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആർ നിർദേശം നൽകി അതേസമയം ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളങ്ങളിൽ…

Read More

പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് തൃണമൂൽ

  പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂലിന് താൽപര്യമില്ലെന്ന് മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ചാണ് വാർത്തകൾ. പൊതുജന താൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായുള്ള സഹകരണം തുടരുമെന്നും തൃണമൂൽ നേതാവ് അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 29ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ പങ്കെടുത്തേക്കില്ല. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് ഖാർഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ സഹകരിക്കില്ലെന്ന്…

Read More

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമന്‍ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും, അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് ഇന്നലെ രാത്രി കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ അറിയിച്ചു. കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

Read More

ഒമിക്രോൺ വ്യാപനം: അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചേക്കും

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ ഒമിക്രോൺ വകഭേദം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മോദി ഈ നിർദേശം മുന്നോട്ടുവച്ചത്. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്ന ബ്രിട്ടൻ, സിംഗപ്പുർ, സിംബാബ്‌വെ, ന്യൂസീലൻഡ്, ചൈന, ബ്രസീൽ, ബംഗ്ലാദേശ്,…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി ബിജെപിയും കോൺഗ്രസും തങ്ങളുടെ അംഗങ്ങൾക്ക് സഭയിലെത്താൻ വിപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിച്ച ശേഷം ഇക്കാര്യം സുപ്രീം കോടതിയെ കേന്ദ്രസർക്കാർ അറിയിക്കും. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ല് ചർച്ച ചെയ്ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദേശിച്ചാണ് കോൺഗ്രസും ബിജെപിയും അംഗങ്ങൾക്ക് വിപ്പ് നൽകിയത്. ബില്ലിനെ എതിർക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ രാഹുൽ…

Read More