Headlines

ഒമിക്രോണ്‍ ഭീഷണി: കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു

  കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോഗം വിശദമായി പരിശോധിക്കും. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുബൈയില്‍ എത്തിയ ആളുടെ പരിശോധനാഫലവും, ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണാടകയില്‍ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 6990 പേർക്ക് കൂടി കൊവിഡ്; 190 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,990 പേർക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 551 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത് .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15.9 ശതമാനത്തിൻറെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് 3,45,87,822 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 190 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 4,68,980 ആയി ഉയർന്നു. നിലവിൽ 1,00,543 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 10,116 പേർ കഴിഞ്ഞ ദിവസം രോഗ മുക്തരായതോടെ…

Read More

ഇന്ത്യൻ നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

  ഇന്ത്യൻ നാവികസേനയുടെ മേധാവിയായി അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ നാവികസേനയുടെ തലപ്പത്ത് എത്തുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി കൂടിയാണ് ആർ ഹരികുമാർ സേനാ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നിർണായകമായ സമയത്താണ് ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.

Read More

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന് ഒ​മി​ക്രോ​ൺ; കേ​ന്ദ്ര സ​ഹാ​യം തേ​ടി ക​ർ​ണാ​ട​ക

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്ക് ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ണാ​ട​ക. ഇ​തു​വ​രെ രാ​ജ്യ​ത്ത് കാ​ണാ​ത്ത വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ർ​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഐ​സി​എം​ആ​റി​ന്‍റെ സ​ഹാ​യം തേ​ടി. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 26 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ 94 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ട​ത്തി. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ വൈ​റ​സി​ല്‍…

Read More

മോൺസൺ വിഷയം ലോകസഭയിലും; പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തി: കേന്ദ്രമന്ത്രി ജി കിശൻ റെഡ്ഡി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കേസ് ലോക്‌സഭയിൽ. മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താനുള്ള രജിസ്‌റ്റേർഡ് ലൈസൻസ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ ആണ് പരാമർശം.പുരാവസ്തുക്കൾ വിൽക്കാൻ രജിസ്‌റ്റേർഡ് ലൈസൻസ് പോലും ഇല്ലാത്ത വ്യക്തിയാണ് മോൻസൺ. 1972 ലെ പുരാവസ്തുക്കൾ, പുരാവസ്തു നിധികൾ സംബന്ധിച്ച് നിയമപ്രകാരം നൽകുന്ന അംഗീകൃത ലൈസൻസ് ഉള്ള വ്യക്തികൾക്ക്…

Read More

വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. എളമരം കരീം, ബിനോയ്‌ വിശ്വം എന്നിവരുള്‍പ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ…

Read More

വായുമലിനീകരണം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ 48 മണിക്കൂറിനകം നടപ്പാക്കണമെന്ന് സുപ്രിം കോടതി

  വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങൾ 48 മണിക്കൂറിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു മലിനീകരണ സംബന്ധിച്ചുള്ള ഹരജി സുപ്രിം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 405 ആണെന്നും ഒമിക്രോൺ വൈറസിന്‍റെ ആശങ്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നുമാണ് സോളിസിറ്റർ ജനറൽ ഇന്ന് സുപ്രിം കോടതിയെ അറയിച്ചത്. വായു മലിനീകരണം തടയാനുള്ള നിർദേശങ്ങൾ കൃത്യമായി…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി

  പ്രതിപക്ഷ ബഹളങ്ങൾക്കിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബിൽ പാസാക്കിയത്.ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. നേരത്തെ, ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. പാർലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്‍റിൽ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ…

Read More

ഒമിക്രോണ്‍ ഭീതിയില്‍ ലോകരാജ്യങ്ങള്‍; അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാനദണ്ഡം പുതുക്കി. കൊവിഡ് പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനിൽ…

Read More

ബസില്‍ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; യാത്ര ചെയ്തത് 250 കി.മീ

  കിലോമീറ്ററുകളോളം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജയ്പൂര്‍, ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാര്‍. 14 അടി നീളമുള്ള ഒരു ഭീമന്‍ പെരുമ്പാമ്പായിരുന്നു ഇവര്‍ക്കൊപ്പം ചെയ്തത്. പത്തും ഇരുപതുമല്ല, 250 കിലേമീറ്റര്‍ ദൂരമാണ് പെരുമ്പാമ്പ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം. പാമ്പ് എവിടെ നിന്നാണ് കയറിപ്പറ്റിയതെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. അഹമ്മദാബാദിലെത്തിയപ്പോള്‍ ഒരു ധാബക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ ഒരു യാത്രക്കാരാണ് പാമ്പ് കണ്ടത്. തുടര്‍ന്ന് അദ്ദേഹം…

Read More