Headlines

ഭർത്താവിനെ വിട്ട് മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെ കാമുകൻ കുത്തിക്കൊന്നു

ആന്ധ്രപ്രദേശിലെ പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹർഷവർധനാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിട്ട് യുവതി അടുത്തിടെ ഭർത്താവിന്റെ പക്കലേക്ക് തിരിച്ചെത്തിയ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത് അഞ്ച് വർഷം മുമ്പാണ് റിസ്വാനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പം ഇവർ മൂന്ന് മാസം മുമ്പ് ഒളിച്ചോടി. എന്നാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും തിരികെ ഭർത്താവിന്റെ കൂടെ അയക്കുകയും…

Read More

കൊടുങ്കാറ്റിൽപ്പെട്ട് ബോട്ടുകൾ മറിഞ്ഞു; ഗുജറാത്തിൽ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

ഗുജറാത്തിൽ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. സോമർനാഥ് ജില്ലയിൽ കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 12 പേരിൽ നാല് പേർ തീരത്തേക്ക് നീന്തിക്കയറി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റുഗാർഡിന്റെ ഹെലികോപ്റ്ററും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകൾ പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നു.

Read More

ഒമിക്രോൺ ഇന്ത്യയിലും: കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് കർണാടകയിലെത്തിയ രണ്ട് പേർക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. 66, 46 വയസ്സുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥികീരിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകേേഭദം സ്ഥിരീകരിച്ചത്. ഇരുവരെയും ഉടൻ തന്നെ ഐസോലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

ഒമിക്രോൺ ഭീഷണി: കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനങ്ങളുമായി ചർച്ച നടത്തും

  ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തും.  വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങും നിരീക്ഷണവും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. എയർപോർട്ട് പബ്ലിക് ഹെൽത്ത് ഓഫീസർ, പോർട്ട് ഹെൽത്ത് ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാജ്യാന്തര യാത്രക്കാർക്കായി കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകളും വിമാനത്താവളത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. പരിശോധനാ ഫലങ്ങൾക്ക് ശേഷം…

Read More

24 മണിക്കൂറിനിടെ 9765 പേർക്ക് കൂടി കൊവിഡ്; 477 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9765 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 3 46 06,541 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം 477 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 4 69,724 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നത്തെ കണക്കുകളിൽ ബാക്ക്‌ലോഗ് കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കേസുകൾ ഇന്നലത്തെ കണക്കിനേക്കാൾ 9 ശതമാനം കൂടുതലാണ്. നിലവിൽ 99,763 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

  കൊവിഡിന് എതിരെ കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിന്, നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് റഗുലേറ്ററുടെ അനുമതി തേടി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സെറം ഇൻസറ്റിറ്റിയൂട്ട്. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘവും കൊവിഡ് വിദഗ്ധ സമിതിയുമാണ് പരിശോധന…

Read More

ജലന്ധർ രൂപതയിൽ കന്യാസ്ത്രീ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് രൂപത; ദുരൂഹതയെന്ന് ബന്ധുക്കൾ

ജലന്ധർ രൂപതാ പരിധിയിലെ കോൺവെന്റിൽ 31കാരിയായ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്‌സിയാണ് മരിച്ചത്. മേരി ആത്മഹത്യ ചെയ്തുവെന്നാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് കലക്ടർക്ക് പരാതി നൽകി സാദിക് ഔവർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരി മേഴ്‌സി നാല് വർഷമായി പ്രവർത്തിച്ചിരുന്നത്. 29ന് രാത്രിയും ഇവർ വീട്ടിലേക്ക് വളരെ സന്തോഷത്തോടെ വിളിച്ചിരുന്നു. ഇന്ന് ഇവർ…

Read More

ഒമിക്രോൺ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു; കർശന നിരീക്ഷണവുമായി അധികൃതർ

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു. യുഎഇയിൽ എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസോലേറ്റ് ചെയ്തതായും കർശന നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സൗദി അറേബ്യയിലും ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു.

Read More

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ

  പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹർജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്. കോവിഡ് ആയതും കൊണ്ടുവരാതിരിക്കാനുള്ള കാരണമായി കൗൺസിൽ പറഞ്ഞു. എന്നാൽ ജിഎസ്ടി കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കൊവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്ത് കൊണ്ട് ജിഎസ്ടിയുടെ പരിധിയിൽ കൊണ്ട് വരാൻ പറ്റില്ലെന്നതിന് കൃത്യ മറുപടി പറയാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഹർജി…

Read More

വിവാദമായ മൂന്ന് കർഷക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

  കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. നേരത്തെ കാര്‍ഷിക നിയമങ്ങള്‍…

Read More