Headlines

ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം

  ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. മലയാളി റോണ വിൽസൺ ഉൾപ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. ജാമ്യം ലഭിച്ച സുധ ഭരദ്വാജിന് ഡിസംബർ എട്ടിന് വിചാരണാ കോടതിയിലെത്തി ജാമ്യം നേടാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 2018ലാണ് കേസിനാസ്പദമായ സംഭവം. ഭീമ കൊറേഗാവ് യുദ്ധ വാർഷികവുമായി ബന്ധപ്പെട്ട് കലാപമുണ്ടാവുകയും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചും ആക്ടിവിസ്റ്റുകളെ ഗൂഡാലോചനയക്ക് പ്രതികളാക്കിയുമാണ് കേസ് എടുത്തത്. സുധാ ഭരദ്വാജ് ഉൾപ്പെടെ അഞ്ച്…

Read More

ലക്ഷദ്വീപ് യാത്രാ കപ്പലിന് തീപ്പിടിച്ചു

കൊച്ചി: ആന്ത്രോത്ത് ദ്വീപിന് സമീപം യാത്രാ കപ്പലിന് തീപ്പിടിച്ചു.ലക്ഷദ്വീപിന്റെ ഏറ്റവും വലിയ കപ്പലായ എംവി കവരത്തിയിലാണ് തീപ്പിടുത്തമുണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീപിടിത്തതില്‍ ആളപായമില്ല.കവരത്തിയില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗര്‍ യുവരാജും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കപ്പലിനെ കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെക്കെത്തിക്കും. തുടര്‍ന്ന് കൊച്ചി തുറമുഖത്തെത്തിക്കുമെന്നും ലക്ഷദ്വീപ്…

Read More

അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും; കേന്ദ്രത്തിന്‍റെ പുനരാലോചന ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന്

ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും. ഈ മാസം 15ന് സര്‍വീസുകള്‍  സാധാരണ നിലയിലെത്തിക്കാനായിരുന്നു തീരുമാനം. ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുനരാലോചന. എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിലവിലെ സര്‍വീസുകള്‍ തുടരും. എന്നാല്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അതിനിടെ ലണ്ടനിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കൊറോണ വൈറസിന്‍റെ ഏതു വകഭേദമാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതിവേ​ഗം…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 8954 പേർക്ക് കൂടി കൊവിഡ്; 267 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,45,96,776 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 267 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തിനിടെ 10,207 പേർ രോഗമുക്തി നേടി 98.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 99,203 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

Read More

തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ കെ എസ് ആർ ടി സി പുനരാരംഭിച്ചു

  തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതിനുശേഷം കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് സർവീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്‌നാട് ഇതുവരെയും അനുമതി നൽകിയിരുന്നില്ല. ഗതാഗതമന്ത്രി ആൻറണി രാജു ഡിസംബർ 6ന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്. ശബരിമല തീർത്ഥാടനവും സാധാരണക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ച് ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ…

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കുത്തനെ കൂട്ടി

  രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095.50 രൂപയായി ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപയും ചെന്നൈയിൽ 2233 രൂപയുമാണ്. നേരത്തെ നവംബർ ഒന്നിനും വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 276 രൂപയാണ് അന്ന് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വില ഇന്ന് കൂട്ടിയിട്ടില്ല.

Read More

ഒമിക്രോൺ ആശങ്ക: മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത് കേന്ദ്രം പരിഗണിക്കുന്നു

ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. ദേശീയ സാങ്കേതിക സമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ് വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലുമാണ് പ്രതിരോധ ശേഷി…

Read More

കോൺഗ്രസിനെ മാറ്റിനിർത്തി 2024ലേക്കൊരുങ്ങാൻ തൃണമൂൽ; ഭരണഘടന തിരുത്തുന്നു, ദേശീയരാഷ്ട്രീയത്തിൽ വേരുറപ്പിക്കും

കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ തൃണമൂൽ കോൺഗ്രസ്. രൂപീകരണത്തിനുശേഷം ഇതാദ്യമായി പാർട്ടി ഭരണഘടന തന്നെ തിരുത്താനുള്ള ഒരുക്കത്തിലാണ് തൃണമൂൽ. മേഘാലയ, ത്രിപുര, അരുണാചല്‍പ്രദേശ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഗോവയിലുമടക്കം സാന്നിധ്യമുറപ്പിക്കാനുള്ള നീക്കത്തിനു പിറകെയാണ് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നത്. കാളിഘട്ടിലെ അപ്രതീക്ഷിത നീക്കം തിങ്കളാഴ്ച കാളിഘട്ടിലെ വസതിയിൽ മമതയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തക സമിതി ചേർന്നിരുന്നു. ദേശീയതലത്തിലുള്ള 21 നേതാക്കൾക്കുപുറമെ അഞ്ച് പ്രമുഖരും യോഗത്തിൽ…

Read More

ഒമിക്രോൺ ഭീഷണി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനോടകം 13ലധികം രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം കൊവിഡ് വകഭേദമായ ഒമിക്രോൺ രാജ്യത്ത് ഇതുവരെ ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിനെ അറിയിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ഒമിക്രോൺ വകഭേദത്തെ ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും കേന്ദ്രസർക്കാർ…

Read More

യുപിയിൽ സർക്കാരുദ്യോഗസ്ഥനെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി

  യുപിയിലെ അസംഗഢിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ. സർക്കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ സമീപവാസികൾ കണ്ടത്. മൗ ജില്ലയിലെ റവന്യു റെക്കോർഡ്‌സ് കീപ്പറായിരുന്നു നഗിന വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തുറുത്ത് കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് നഗിനയും ഭാര്യയും.

Read More