ബസില്‍ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; യാത്ര ചെയ്തത് 250 കി.മീ
കിലോമീറ്ററുകളോളം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജയ്പൂര്‍, ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാര്‍. 14 അടി നീളമുള്ള ഒരു ഭീമന്‍ പെരുമ്പാമ്പായിരുന്നു ഇവര്‍ക്കൊപ്പം ചെയ്തത്. പത്തും ഇരുപതുമല്ല, 250 കിലേമീറ്റര്‍ ദൂരമാണ് പെരുമ്പാമ്പ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം. പാമ്പ് എവിടെ നിന്നാണ് കയറിപ്പറ്റിയതെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. അഹമ്മദാബാദിലെത്തിയപ്പോള്‍ ഒരു ധാബക്ക് സമീപം ബസ് നിര്‍ത്തിയപ്പോള്‍ ഒരു യാത്രക്കാരാണ് പാമ്പ് കണ്ടത്. തുടര്‍ന്ന് അദ്ദേഹം…
