പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് മുതൽ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് അവതരിപ്പിക്കും

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്ന് തന്നെ ചർച്ച നടത്തി ബില്ല് പാസാക്കാനാണ് തീരുമാനം. ശൈത്യകാല സമ്മേളന കാലയളവിൽ 25 ബില്ലുകൾ അവതരിപ്പിക്കുന്നുണ്ട്

അതേസമയം താങ്ങുവിലക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറാണ് കാർഷിക നിയമം പിൻവലിക്കൽ ബില്ല് അവതരിപ്പിക്കുക. നിയമം പിൻവലിക്കുമ്പോൾ ഹാജാരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്

കർഷക സമരത്തിനിടെ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കില്ല