മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും മസില്‍ പെരുപ്പിക്കും ഭക്ഷണം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത് കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം…

Read More

നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി

കൊച്ചി: നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന…

Read More

മോൺസൺ വിഷയം ലോകസഭയിലും; പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തി: കേന്ദ്രമന്ത്രി ജി കിശൻ റെഡ്ഡി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കേസ് ലോക്‌സഭയിൽ. മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താനുള്ള രജിസ്‌റ്റേർഡ് ലൈസൻസ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച മറുപടിയിൽ ആണ് പരാമർശം.പുരാവസ്തുക്കൾ വിൽക്കാൻ രജിസ്‌റ്റേർഡ് ലൈസൻസ് പോലും ഇല്ലാത്ത വ്യക്തിയാണ് മോൻസൺ. 1972 ലെ പുരാവസ്തുക്കൾ, പുരാവസ്തു നിധികൾ സംബന്ധിച്ച് നിയമപ്രകാരം നൽകുന്ന അംഗീകൃത ലൈസൻസ് ഉള്ള വ്യക്തികൾക്ക്…

Read More

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം: എല്‍ഡിഎഫിന് 96 വോട്ട്, യുഡിഎഫിന് 40 വോട്ട്‌

  തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം. ആകെ വോട്ടു ചെയ്ത 137 വോട്ടുകളിൽ എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. വോട്ട് രേഖപ്പെടുത്തുമ്പോൾ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍‌ പരാതി ഉയര്‍ത്തി. ഇതേ തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ…

Read More

ഒമിക്രോൺ: രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം

  ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനവും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യാന്തര യാത്രക്കാർ ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ പാലിക്കണമെന്ന് വീണാ ജോർജ് വ്യക്തമാക്കി. യാത്രയ്ക്ക് മുൻപും ശേഷവും ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. 11 രാജ്യങ്ങളെ ഹൈ റിസ്‌ക് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ…

Read More

കോഴിക്കോട് ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്; രോഗമുക്തി 693, ടി.പി.ആര്‍: 10.18 ശതമാനം

  കോഴിക്കോട് ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്; രോഗമുക്തി 693, ടി.പി.ആര്‍: 10.18 ശതമാനം ജില്ലയില്‍ ഇന്ന് 477 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 4784 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 693…

Read More

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.86

  വയനാട് ജില്ലയില്‍ ഇന്ന് (29.11.21) 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 268 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.86 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132191 ആയി. 129604 പേര്‍ രോഗമുക്തരായി. നിലവില്‍ 1874 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1758 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. എളമരം കരീം, ബിനോയ്‌ വിശ്വം എന്നിവരുള്‍പ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ…

Read More

ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമാകും; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . ഒമിക്രോണിന്റെ വിനാശ ശേഷിയെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡബ്ലിയു എച്ച് ഒ പുറത്തിറക്കിയ കുറിപ്പിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഈ വൈറസിന് ഒമിക്രോണ്‍ എന്ന് പേരും നല്‍കി.അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍…

Read More