Headlines

തിരുവല്ലയിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെയും തമ്പാനൂരിൽ നിന്ന് കണ്ടെത്തി

തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്നും കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് തിരുവല്ലയിൽ നിന്ന് ഇവരെ കാണാതായത്. തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളായ 16, 15 വയസ്സുള്ള പെൺകുട്ടികളാണിവർ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികൾ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെത്തിയതായും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും വിവരം ലഭിച്ചത്. തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരെ തമ്പാനൂർ പോലീസ്…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സിനിമാ മേഖലയിൽ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി കേസിൽ നേരത്തെ ഹൈക്കോടതിയിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള ഉപാധികളോടെയായിരുന്നു…

Read More

കോഴിക്കോട് വൻ സ്വർണവേട്ട; നേത്രാവതി എക്‌സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണവേട്ട. നേത്രാവതി എക്‌സ്പ്രസിൽ നിന്നും നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് ആർ പി എഫ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഇവ.  

Read More

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു

ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉപവാസ സമരം ആരംഭിച്ചു. പൂന്തുറയിലാണ് സമരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു കള്ളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമം. സ്പ്രിംക്ലറിൽ അടക്കം അത് കണ്ടു. ഇഎംസിസി ഫ്രോഡ് കമ്പനിയാണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരം റിപ്പോർട്ട് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിൽ പുറത്തുവിടാൻ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം ചെന്നിത്തല പറയുന്ന അഴിമതികളെല്ലാം ശരിവെക്കുന്നതാണ് സർക്കാർ…

Read More

തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി

തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി. തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളായ 16, 15 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇവരെ കാണാതായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികൾ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കുമെന്നാണ് കരുതുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിർവശത്തുള്ള അഭയകേന്ദ്രത്തിലാണ് കുട്ടികൾ താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചത്.

Read More

കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു കൊണ്ടുപോയ ആൾ പിടിയിൽ; യാത്രക്ക് വേണ്ടി എടുത്തതാണെന്ന് പ്രതി

കൊട്ടാരക്കരയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പതിനാറ് ദിവസം കഴിഞ്ഞാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി എട്ടിനാണ് ആർസി 354ാം നമ്പർ ബസ് ഇയാൾ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 27 കിലോമീറ്റർ അകലെ പാരിപ്പള്ളി റോഡരികിൽ നിന്ന് ബസ് കണ്ടെത്തുകയായിരുന്നു

Read More

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആർഎസ്എസുകാരൻ നന്ദുവാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് നന്ദുവിന്റെ വീട് സന്ദർശിക്കും സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാഗംകുളങ്ങര കവലയിൽ വെച്ചാണ് ഇരുവിഭാഗം…

Read More

പാചകവാതക വില കൂട്ടി

  പാചകവാതക വില കൂട്ടി ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു.  

Read More

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ് ഡി പി ഐക്കാർ കസ്റ്റഡിയിൽ

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട് ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്. നാഗംകുളങ്ങര കവലയിൽ വെച്ചാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി…

Read More

നക്‌സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം

തിരുനെല്ലി കാട്ടിൽ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ നക്‌സൽ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവർക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം വർഗീസ് കൊല്ലപ്പെട്ട് 51 വർഷത്തിന് ശേഷമാണ് തീരുമാനം. 1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിൽ വർഗീസിനെ കൊലപ്പെടുത്തുകയായിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1998ൽ അന്ന് ഡിവൈഎസ്പിയായിരുന് ലക്ഷ്മണയുടെ നിർദേശപ്രകാരം താൻ വർഗീസിനെ കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തുകയായിരുന്നു….

Read More