Headlines

12 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ജോസഫ്; 9 സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ്

  നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചര്‍ച്ച ഇന്ന് നടക്കും. 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍ 9 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത് മുസ്ലിം ലീഗിന് 3 സീറ്റ് അധികം നല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും സീറ്റ് അധികം വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒപ്പമുണ്ടായിരുന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ 12 സീറ്റ് ചോദിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കിയ…

Read More

കേരളാ കോൺഗ്രസ് എമ്മിന് പത്ത് സീറ്റുകൾ നൽകിയേക്കും; എൽ ഡി എഫിൽ സീറ്റ് ധാരണയായി

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൽ ഡി എഫ് സീറ്റ് വിഭജനത്തിൽ ധാരണയായി. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഉഭയ കക്ഷി ചർച്ചകൾ വഴി തീരുമാനത്തിലെത്താനാണ് സിപിഎം നീക്കം. സിപിഎമ്മും സിപിഐയും ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം എൽഡിഎഫ് ചേരാനുള്ള തീയതി നിശ്ചയിക്കും. എൽ ഡി എഫിലേക്ക് പുതുതായി രണ്ട് പാർട്ടികൾ വന്നതോടെ പതിനാല് സീറ്റുകളിലെങ്കിലും ക്രമീകരണം പുതുതായി ക്രമീകരണം നടത്തണം സിപിഎമ്മിന് ആറ് സീറ്റുകളും സിപിഐക്ക് രണ്ട് സീറ്റുകളും നഷ്ടമാകും. കേരളാ കോൺഗ്രസ് മാണി വിഭാഗം പതിനഞ്ച് സീറ്റുകളാണ്…

Read More

അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം; ഹൈക്കമാൻഡിന് കത്തുമായി കോൺഗ്രസ് നേതാക്കൾ

സ്ഥാനാർഥി നിർണയത്തിൽ പൊതുമാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചു. രണ്ട് തവണ തോറ്റവരെ പരിഗണിക്കരുതെന്ന് അടക്കമുള്ള കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെടുന്നത്. ടി എൻ പ്രതാപൻ എംപി അടക്കമുള്ളവർ ചേർന്നാണ് കത്ത് തയ്യാറാക്കി അയച്ചത് ഉമ്മൻ ചാണ്ടി ഒഴികെ അഞ്ച് തവണ എംഎൽഎ ആയവരെ ഒഴിവാക്കണം. തുടർച്ചയായി രണ്ട് തവണ തോറ്റവരെ പരിഗണിക്കരുത്. ഓരോ ജില്ലയിലെയും സ്ഥാനാർഥി നിർണയത്തിൽ അതാത് ജില്ലയിലുള്ളവർക്ക് പ്രാമുഖ്യം വേണം. ഗ്രൂപ്പ് വീതം വെപ്പ് പാടില്ല എല്ലാ ജില്ലകളിലും ഒരു വനിതാ…

Read More

4333 പേർ കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 49,420 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂർ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂർ 232, കാസർഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേർ ഇതുവരെ കോവിഡിൽ…

Read More

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആണ്ടൂർകോണത്ത് ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

കഠിനചൂടിനെ കരുതലോടെ നേരിടണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിനജോലികള്‍ ചെയ്യുന്നവര്‍…

Read More

ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സർവേ ഫലം

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എഎഎൻസ്-സീ വോട്ടർ നടത്തിയ സർവേയുടെ ഫലം പുറത്ത്. ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. അസം, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സർവേ നടന്നത്. കേരളത്തിൽ സർക്കാരിന് 72.92 ശതമാനം ജനപ്രീതിയുണ്ട്. ബംഗാളിൽ 57.5 ശതമാനവും അസമിൽ 58.27 ശതമാനവും പേർക്ക് സർക്കാരുകളിൽ പ്രതീയുണ്ട്. കേരളത്തിൽ 53.08 ശതമാനം പേർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തരാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനാവലിന്റെ പ്രകടനത്തിൽ 45.84 ശതമാനം പേർ…

Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Read More

യുഡിഎഫിൽ സീറ്റ് ധാരണയായി: കോൺഗ്രസ് 95 സീറ്റിൽ, ലീഗിന് 26 സീറ്റുകൾ; അന്തിമ തീരുമാനം നാളെ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ സീറ്റ് ധാരണ പൂർത്തിയായി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും. കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം. മുസ്ലിം ലീഗ് 26 സീറ്റിലും മത്സരിക്കും ജോസഫ് ഗ്രൂപ്പിന് 9, ആർ എസ് പി 5, ജേക്കബ് ഗ്രൂപ്പ് 1, സിഎംപി 1, ഫോർവേർഡ് ബ്ലോക്ക് 1, ജനതാദൾ 1 എന്നിങ്ങനെയാണ് സീറ്റ് വീതംവെപ്പുണ്ടാകുക. അന്തിമ തീരുമാനത്തിന് മുമ്പായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. പി ജെ ജോസഫുമായും മുസ്ലിം ലീഗ്…

Read More