കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. സ്‌ഫോടക വസ്തുക്കളോടൊപ്പം സംശയകരമായ സാഹചര്യത്തിൽ കണ്ട യാത്രക്കാരിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ചെന്നൈ സ്വദേശിനിയാണ് ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ലഭിച്ചത്. 117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലായ യാത്രക്കാരി തലശ്ശേരിക്ക് പോകുകയായിരുന്നു ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു ലഭിച്ചത്. ആർപിഎഫ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ പുലർച്ചെ നാല് മണിയോടെ എത്തിയപ്പോഴാണ്…

Read More

പാലാരിവട്ടം മേൽപ്പാലം നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം അടുത്താഴ്ചയോടെ

പുതുക്കിപ്പണിയുന്ന പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണം ഇന്നത്തോടെ പൂർത്തിയാകുമെന്ന് സൂചന. നാളെ മുതൽ ഭാരപരിശോധന ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് അടുത്താഴ്ച തന്നെ പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതിനും അഞ്ച് ദിവസം മുമ്പ് തന്നെ പാലം കൈമാറാനാണ് തീരുമാനം. കോൺക്രീറ്റിന് മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാക്കും. പെയിന്റിംഗ് പോലുള്ള അവസാന മിനുക്ക് പണികൾ ഉടൻ…

Read More

അതിര്‍ത്തിയിലെ നിയന്ത്രണം: കര്‍ണാടക പൊതുമാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി

കൊവിഡിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന കര്‍ണാടകയുടെ തീരുമാനം പൊതുമാനദണ്ഡങ്ങള്‍ ലംഘിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങള്‍ ലംഘിച്ചാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു കേന്ദ്രം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയതാണ്. അത് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും. കര്‍ണാടകയുടെ സമീപനത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്. ഒരുകാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കര്‍ണാടകയില്‍ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കര്‍ണാടകയിലെ പത്തിലൊന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്, 14 മരണം; 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ 14 പേർ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്തവരായി 228 പേരുണ്ട്. 20 പേർ ആരോഗ്യ പ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 4652 പേർ ഇന്ന് രോഗമുക്തി നേടി.

Read More

പരമാവധി നിയമനം നൽകുമെന്ന് സർക്കാർ; ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി

പി എസ് സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ പറയുന്നു സിപിഒ ലിസ്റ്റിൽ 7580…

Read More

ആലപ്പുഴയിലെ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ആക്രമണം; നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം ആളുകള്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ കടകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. ഇതോടെ സ്ഥലത്ത് പൊലീസ് സംഘം പരിശോധന ശക്തമാക്കി. ഇന്നലെ രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയില്‍ എസ്ഡിപിഐ – ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു.ആര്‍.കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായ എട്ട് പേരെ പൊലീസ് അറസ്റ്റ്…

Read More

ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണം: ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ തിരുവനന്തപുരത്തെ ബന്ധു വീടുകളില്‍ പൊങ്കാലയിടാന്‍ എത്തുന്നതും ഒഴിവാക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ച ഉണ്ടാകുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ട നിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്ന സമയത്ത് വീടുകളില്‍ പൊങ്കാല തുടങ്ങാം….

Read More

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു

പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചാണ് അന്ത്യം സംഭവിച്ചത്. പാരമ്പര്യവും ആധുനികതയും ആത്മീയതയും സമന്വയിപ്പിച്ച കവിയായിരുന്നു അദ്ദേഹം. രാജ്യം 2014ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, പി സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Read More

ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; നടപ്പിലാകുന്നത് 12,000 കോടിയുടെ പദ്ധതി

ഇടുക്കി ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇടുക്കിയുടെ സമഗ്രവികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുള്ളതാണ് പാക്കേജ്. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനായി സ്ഥായിയായ രീതികളിലൂടെ കൃഷിയുടേയും മൃഗപരിപാലനത്തിന്റെയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം നീക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്, എംഎം മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു  

Read More

എം. കെ ശ്രീകുമാറിന് ആൻ്റി നെർക്കോട്ടിക് അവാർഡ്

തിരുവനന്തപുരം: സര്‍ഗവേദി ചെങ്ങന്നൂര്‍, ജെസിഐ ചെങ്ങന്നൂര്‍ എന്നീ സംഘടനകളുടെ പ്രസിഡന്റും ചെങ്ങന്നൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ എം. കെ ശ്രീകുമാര്‍ Anti Narcortic Action Council of India യുടെ *”Anti Narcotic Award 2020″*, ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സികുട്ടിയമ്മയില്‍നിന്നും ഏറ്റുവാങ്ങി. ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ പൊതു സമൂഹത്തിനും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ദിശാബോധം നല്‍കികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം നടത്തിയത്.

Read More