Headlines

കാസര്‍കോട് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, മകന്‍ പ്രസാദിന്റ ഭാര്യ 30 വയസുള്ള അഞ്ജു എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ പോകുമ്പോള്‍ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം.    

Read More

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…

Read More

പി.എസ്.സി റാങ്ക് പട്ടിക ചുരുക്കാൻ തീരുമാനം

പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് പി.എസ്.സി ചെയർമാൻ എം. കെ സക്കീർ പറഞ്ഞു. റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ നടപടി തുടങ്ങി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളുടെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു. പി.എസ്.സി പട്ടികയിൽ അഞ്ചിരട്ടിയിൽ അധികം പേരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുമെന്ന് എം. കെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗ് പരീക്ഷകൾ ഉദ്യോഗാർത്ഥികൾ കാലങ്ങളായി ആവശ്യപ്പെടുകയാണ്. സ്‌ക്രീനിംഗ് ടെസ്റ്റുകൾ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക്് മാത്രമായിരിക്കുമെന്നും എം. കെ. സക്കീർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. അപേക്ഷ…

Read More

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച് കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് വരികയാണെന്ന് ഭാരവാഹികളായ ഐസക്ക് പ്ലാപ്പള്ളിയും റ്റി ഒ ഏബ്രഹാമും പറഞ്ഞു. ഐസക്ക് പ്ലാപ്പളളില്‍(സംസ്ഥാന വൈസ് ചെയര്‍മാന്‍), ഏബ്രഹാം…

Read More

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാർച്ച് ഒന്ന് മുതൽ കൊവിഡ് വാക്‌സിൻ നൽകും

മാർച്ച് ഒന്ന് മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള അസുഖ ബാധിതർക്കും കൊവിഡ് വാക്‌സിൻ വിതരണം നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പതിനായിരം സർക്കാർ കേന്ദ്രങ്ങൾ വഴിയും ഇരുപതിനായിരത്തോളം സ്വകാര്യ കേന്ദ്രങ്ങൾ വഴിയുമാകും വാക്‌സിൻ വിതരണം നടത്തുക സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യനിരക്കിലാകും വാക്‌സിൻ നൽകുക. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്‌സിൻ നിർമാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്‌സിന്റെ വില ആരോഗ്യമന്ത്രാലംയ തീരുമാനിക്കുമെന്നും…

Read More

ആഴക്കടൽ മത്സ്യബന്ധന വിവാദം: ധാരണാപത്രത്തിൽ ഗൂഢാലോചന; പ്രശാന്തിനെതിരെ മന്ത്രി

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌ഐഎൻസി എംഡി പ്രശാന്തിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണാപത്രം ഒപ്പിട്ടതിൽ ഗൂഢാലോചന നടന്നതായി മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ള മാസമാണ് ഫെബ്രുവരി. ഈ മാസത്തിൽ ഇത്തരത്തിൽ ട്രോളറുണ്ടാക്കാൻ കരാറുണ്ടാക്കിയെന്ന് പറയുന്നത് അരിയാഹാരം കഴിയുന്നവർക്ക് വിശ്വസിക്കാൻ സാധിക്കില്ല ഇത്തരം നിലപാട് സ്വീകരിച്ചവർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാരിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാൻ വിവാദമുണ്ടാക്കാനാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതിൽ പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷേ ഗൂഢാലോചന…

Read More

മദ്യവില കുറഞ്ഞേക്കും, പ്രമുഖ ബ്രാൻഡുകൾക്ക് നൂറ് രൂപയുടെ വരെ കുറവുണ്ടായേക്കും

സംസ്ഥാനത്ത് മദ്യവില കുറയാൻ സാധ്യത. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് രണ്ട് തവണ മദ്യവില വർധിപ്പിച്ചിരുന്നു. കൊവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനായി മെയ് മാസത്തിൽ മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം വർധിപ്പിച്ചു. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയർത്തിയത്. ജനപ്രിയ ബ്രാൻഡുകൾക്ക് നൂറുരൂപ വരെ ഉയർന്നിരുന്നു. പിന്നീട് ഫെബ്രുവരി ഒന്ന് മുതൽ…

Read More

കൊവിഡ് വ്യാപനം: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘം എത്തും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ ഉന്നത തല സംഘത്തെ അയക്കും. ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറ തലത്തിലെ ഓഫീസർമാരാണ് മൂന്ന് മൾട്ടി ഡിസിപ്ലിനറി ടീമുകൾക്ക് നേതൃത്വം നൽകുന്നത് മഹാരാഷ്ട്ര, കേരളം, ഛത്തിസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുന്നത്. സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് കേസ് വർധനവിന്റെ കാര്യം ഇവർ അന്വേഷിക്കും. ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദർശിക്കുന്നതിനുള്ള സമയം അനുവദിച്ച്…

Read More

ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നല്ല കാര്യം ചെയ്തുവെന്നാണ് തന്റെ നിലപാട്. രാഷ്ട്രീക്കാർ അവരുടെ കണ്ണിലൂടെ പലവിധത്തിൽ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു ശബരിമല കേസിൽ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നും താൻ പറഞ്ഞിരുന്നു. സമരമുണ്ടാക്കി സമുദായാംഗങ്ങൾ തെരുവിലിറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗങ്ങൾ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇടയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം; സമരം അവസാനിപ്പിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഇവർക്ക് ജോലി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വാഗ്ദാനം നടപ്പാകാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത് ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി തുടർന്നുവന്ന സമരം കായികതാരങ്ങൾ അവസാനിപ്പിച്ചു. 400 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പുതിയ പോലീസ്…

Read More