സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം; സമരം അവസാനിപ്പിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഇവർക്ക് ജോലി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വാഗ്ദാനം നടപ്പാകാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത് ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി തുടർന്നുവന്ന സമരം കായികതാരങ്ങൾ അവസാനിപ്പിച്ചു. 400 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പുതിയ പോലീസ്…

Read More

കേരളം വ്യത്യസ്തമാണെന്ന രാഹുലിന്റെ പരാമർശം: ഇന്ത്യയെ വേർതിരിക്കാനുള്ള ശ്രമമെന്ന് ബിജെപി

കേരളം വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദമാക്കി ബിജെപി. ഇന്ത്യയെ വെട്ടിമുറിച്ച് ദക്ഷിണേന്ത്യ, വടക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാഹുൽ വർഗീയ വിഷം ചീറ്റുന്നുവെന്നായിരുന്നു ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയുടെ പ്രതികരണം കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു…

Read More

ഇൻസ്റ്റഗ്രാം വഴി പരിചപ്പെട്ട 14കാരിയെ പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ, കേസിൽ ഏഴ് പ്രതികൾ

മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ഏഴ് പേർ പീഡിപ്പിച്ചു. മയക്കുമരുന്ന് നൽകിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു വീട്ടുകാർ അറിയാതെ പെൺകുട്ടിയുടെ വീട്ടിൽ പ്രതികൾ മയക്കുമരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടർന്നു. നിലവിൽ പെൺകുട്ടിയെ ബാലക്ഷേമ സമിതി ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്ന് ചെന്നിത്തല

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട് ആദ്യം തന്നെ ഇത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചർച്ച നടത്തിയത്. മത്സ്യനയത്തിന് വിരുദ്ധമാണെന്ന്…

Read More

ശബരിമല, പൗരത്വ നിയമ പ്രതിഷേധ കേസുകൾ പിൻവലിക്കുന്നു; സുപ്രധാന തീരുമാനവുമായി സർക്കാർ

സുപ്രധാന തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിടെയുണ്ടായ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാകും പിൻവലിക്കുക ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനം. സർക്കാർ തീരുമാനം എൻ എസ് എസ് സ്വാഗതം ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് എൻ എസ് എസ് പറഞ്ഞു….

Read More

യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് രാഹുൽ ഗാന്ധി

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുൽ. യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകും. മത്സ്യത്തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിലുണ്ടാകുമെന്നും രാഹുൽ അറിയിച്ചു പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതൊക്കെ നടപ്പാക്കും. മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾ കഴിയുന്നവിധം പരിഹരിക്കും, പ്രത്യേക വകുപ്പ് രൂപീകരിക്കും. അവർക്കൊപ്പം കടലിൽ…

Read More

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമെയാണ് കൂടുതൽ നിയന്ത്രണം ചെറുകാറുകളും ഇരു ചക്ര വാഹനങ്ങളും മാത്രമാണ് ചുരത്തിലൂടെ കയറ്റി വിടുന്നത്. കെഎസ്ആർടിസി ബസുകൾ നടത്തുന്ന ചെയിൻ സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി ബസുകൾ കടന്നുപോകാൻ സാധിക്കാത്തതിനാൽ ഒമ്പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി നടന്ന് മറ്റൊരു ബസിൽ…

Read More

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയവരിലൊരാൾ മരിച്ചു

  കോഴിക്കോട്: നാദാപുരത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട് കീറിയ പറമ്പത്ത് രാജുവാണ് മരിച്ചത്. പുലർച്ചെ നാട്ടുകാരാണ് രാജുവിനെയും ഭാര്യയെയും രണ്ട് മക്കളെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മറ്റ് മൂന്നുപേരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിസയിലാണ്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജുവിന്‍റെ വീട്ടിൽ നിന്ന് കരച്ചിൽ കേൾക്കുകയും തീ ഉയരുന്നത് കാണുകയും ചെയ്ത് ഓടിയെത്തിയ നാട്ടുകാരാണ് കുടുംബാംഗങ്ങളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. രാജുവിനൊപ്പം ഭാര്യ റീന, പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും…

Read More

കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

മംഗളൂരു:കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിലേക്കുള്ള എല്ലാ അതിർത്തിയും അടയ്ക്കുമ്പോഴും കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്ച മുതലേ ഇത് കർശനമാക്കുന്നുള്ളൂ. ഒരിക്കൽമാത്രം യാത്രചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന…

Read More

സംസ്ഥാനത്ത് ബിജെപി-എൽഡിഎഫ് ഒത്തുകളിയെന്ന് രാഹുൽ; തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രം

സംസ്ഥാനത്ത് എൽ ഡി എഫ്-ബിജെപി ഒത്തുകളിയെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. എന്തുകൊണ്ടാണിതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ബിജെപിയിൽ വിമർശിച്ചാൽ ബിജെപി നിങ്ങളെ വെറുതെ വിടില്ല. എന്നാൽ എൽ ഡി എഫിന്റെ കാര്യം വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ് കേരളത്തിൽ തൊഴിൽ ലഭിക്കുന്നത് ഇടതുപക്ഷക്കാർക്ക് മാത്രമാണ്. തൊഴിൽ ലഭിക്കാൻ ചെറുപ്പക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രവാക്യം വിളിക്കേണ്ട അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി…

Read More