കേരളം വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദമാക്കി ബിജെപി. ഇന്ത്യയെ വെട്ടിമുറിച്ച് ദക്ഷിണേന്ത്യ, വടക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു
ഇന്ത്യയെ വെട്ടിമുറിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാഹുൽ വർഗീയ വിഷം ചീറ്റുന്നുവെന്നായിരുന്നു ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയുടെ പ്രതികരണം
കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. വടക്ക്, ദക്ഷിണ ഇന്ത്യയിലെ രാഷ്ട്രീയത്തെ രാഹുൽ താരതമ്യം ചെയ്ത് സംസാരിച്ചത് വടക്കേന്ത്യയെ അപമാനിക്കലാണെന്ന് ബിജെപി പറയുന്നു.

 
                         
                         
                         
                         
                         
                        