തിരുവനന്തപുരം: സര്‍ഗവേദി ചെങ്ങന്നൂര്‍, ജെസിഐ ചെങ്ങന്നൂര്‍ എന്നീ സംഘടനകളുടെ പ്രസിഡന്റും ചെങ്ങന്നൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ എം. കെ ശ്രീകുമാര്‍ Anti Narcortic Action Council of India യുടെ *”Anti Narcotic Award 2020″*, ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സികുട്ടിയമ്മയില്‍നിന്നും ഏറ്റുവാങ്ങി.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളിലൂടെ പൊതു സമൂഹത്തിനും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ദിശാബോധം നല്‍കികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ദാനം നടത്തിയത്.