കോഴിക്കോട് വൻ സ്വർണവേട്ട; നേത്രാവതി എക്‌സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വർണവേട്ട. നേത്രാവതി എക്‌സ്പ്രസിൽ നിന്നും നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്നുമാണ് ആർ പി എഫ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഇവ.