Headlines

പോസിറ്റീവായ വ്യക്തി അടുത്ത ടെസ്റ്റ് ചെയ്യേണ്ടത് 10 ദിവസത്തിനു ശേഷം ; ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം

കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി ടെസ്റ്റ് ചെയ്യുകയും അതില്‍ പല തരത്തിലുള്ള റിസള്‍ട്ടുകളുമായി വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒരു പോസിറ്റീവ് റിസള്‍ട്ട് എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റീവായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷം പൊതുജങ്ങള്‍ 10 ദിവസം കഴിഞ്ഞു മാത്രം അടുത്ത…

Read More

വയനാട് ജില്ലയിൽ 812 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കൊവിഡ്, 27 മരണം; 5663 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 28,447 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂർ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂർ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസർഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ…

Read More

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന്പൊതു വിദ്യാഭ്യാസ ഡയറക്ടർ. പ്രത്യേക ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കും വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.  

Read More

കേന്ദ്രസർക്കാർ ഭ്രാന്തൻ നയം തിരുത്തണം; കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണം: ചെന്നിത്തല

കേന്ദ്രം ഭ്രാന്തൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന ദയനീയ അവസ്ഥയാണ്. ഒരു ആപത്ഘട്ടത്തിൽ പൗരൻമാരെ സംരക്ഷിക്കുകയെന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ. അത് നിറവേറ്റതൊ ഔഷധ കമ്പനികളുടെ കൊള്ളയടിക്ക് പൗരൻമാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത് ഒരേ വാക്‌സിന് മൂന്ന് തരം വില…

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിഐജി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാര്‍ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വീസിനുള്ള…

Read More

മോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും: തോമസ് ഐസക്

  കൊവിഡ് വാക്‌സിന് നരേന്ദ്രമോദി സർക്കാർ എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം അൽപ്പം നഷ്ടം സഹിച്ച് വാക്‌സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് പറഞ്ഞു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്‌സിന് പണം ഈടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്‌സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ…

Read More

അനധികൃത സ്വത്ത് സമ്പാദനം: ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപയുടെ രേഖകൾ സമർപ്പിക്കുന്നതിനായാണ് ലീഗ് നേതാവ് കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഹാജരായത്. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന റെയ്ഡിലാണ് കട്ടിലിനടിയിൽ നിന്നും 47 ലക്ഷം രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് ഇതെന്നാണ് വോട്ടെടുപ്പിന് ശേഷം നടന്ന റെയ്ഡിന് ശേഷം ലീഗ് നേതാവ് പ്രതികരിച്ചത്. നേരത്തെ തന്നെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഈ ലീഗ് നേതാവിനെതിരെ…

Read More

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

  തിരുവനന്തപുരം വെമ്പായത്ത് കെ എസ് ആർ ടി സി ബസും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറുമ്മൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം

Read More

പനിയും ശ്വാസംമുട്ടലും: കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read More